ഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ധനമന്ത്രി പി ചിദംബരം സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി നവംബര്‍ 27 ലേക്ക് മാറ്റി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കേസില്‍ ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് ചിദംബരം സുപ്രീംകോടതിയെ സമീപിച്ചത്. .
എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മറ്റൊരു കേസിന്റെ വിചാരണയുമായി തിരക്കിലാണ് .
ചിദംബരം 74 വയസ്സുള്ളയാളാണെന്നും 90 ദിവസത്തിലേറെ ജയിലിലാണെന്നും കേസ് കൂടുതല്‍ നീട്ടിവെക്കാന്‍ അനുവദിക്കരുതെന്നും ചിദംബരത്തിന്റെ അഭിഭാഷകന് കബില്‍ സിബല്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
ചിദംബരത്തിന്റെ ജാമ്യാപേക്ഷ ജാമ്യാപേക്ഷ നവംബര്‍ 15 ന് ഡല്‍ഹി ഹൈക്കോടതി നിരസിച്ചിരുന്നു. ചിദംബരത്തിനെതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ഒക്ടോബറില്‍ അറസ്റ്റിലായ ചിദംബരം നിലവില്‍ തിഹാര്‍ ജയിലില്‍ ആണ് ഉള്ളത്.
ധനമന്ത്രിയായിരിക്കെ 2007-ല്‍ ഐഎന്‍എക്സ് മീഡിയയ്ക്ക് 305 കോടി രൂപ നല്കിയ വിദേശ നിക്ഷേപ പ്രമോഷന് ബോര്‍ഡ് (എഫ്ഐപിബി) അനുമതി നല്‍കിയതില്‍ അഴമിതിയുണ്ടെന്നാണ് കേസിനാസ്പദമായ സംഭവം. സംഭവവുമായി ബന്ധപ്പെട്ട് സിബിഐ 2017 മെയ് മാസത്തില്‍ അഴിമതി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അതേ വര്‍ഷം തന്നെ ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ കേസും നല്കി.
ഓഗസ്റ്റ് 21 നാണ് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) ചിദംബരത്തെ ആദ്യം അറസ്റ്റുചെയ്തതെങ്കിലും രണ്ട് മാസത്തിന് ശേഷം സുപ്രീം കോടതി ജാമ്യം അനുവദിച്ചു.
Discussion about this post