ബെംഗളൂരു: അമ്പതാം വിക്ഷേപണത്തിനൊരുങ്ങി ഇന്ത്യയുടെ ബഹിരാകാശ വിക്ഷേപണ വാഹനമായ പിഎസ്എല്‍വി. ഡിസംബര്‍ 11 നാണ് വിക്ഷേപണം തീരുമാനിച്ചിരിക്കുന്നതെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
ഭൗമ നിരീക്ഷണ ഉപഗ്രഹം റിസാറ്റ് 2ബിആര്‍1 ശ്രീഹരിക്കോട്ടയില്‍ നിന്ന് വൈകിട്ട് 3.25നാണ് വിക്ഷേപിക്കുക. റിസാറ്റിനൊപ്പം ഒമ്പത് വിദേശ ഉപഗ്രഹങ്ങളെയും പിഎസ്എല്‍വി ബഹിരാകാശത്തെത്തിക്കും.
50-ാം ദൗത്യത്തില്‍ 10 ഉപഗ്രഹങ്ങളെയാണ് വിക്ഷേപിക്കുന്നത്. ഇതില്‍ 9 ചെറു ഉപഗ്രഹങ്ങള്‍ വിദേശരാജ്യങ്ങളുടേതാണ്. എസ്എല്‍വി, എഎസ്എല്‍വി എന്നീ വിക്ഷേപണവാഹനങ്ങള്‍ക്ക് ശേഷമാണ് കൂടുതല്‍ മികവുള്ള പിഎസ്എല്‍വി എന്ന വിക്ഷേപണ വാഹനം നിര്‍മ്മിച്ചതെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.
മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും ചെലവു കുറഞ്ഞതും മികച്ചതുമായ വിക്ഷേപണ റോക്കറ്റെന്നതാണ് പിഎസ്എല്‍വിയുടെ പ്രത്യേകത.
Discussion about this post