കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടയിലും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തല്‍കുളം നവീകരിക്കാന്‍ അനുവദിച്ചത് 26 ലക്ഷം രൂപ.
നീന്തല്‍കുളത്തിലെ നവീകരണ പ്രവൃത്തികള്‍ക്ക് മാത്രമായി പതിനെട്ട് ലക്ഷം രൂപ അനുവദിച്ചു. അനുബന്ധ ജോലികള്‍ക്കായി 8 ലക്ഷവും അനുവദിച്ചു. 26 ലക്ഷം രൂപയാണ് ആകെ പദ്ധതി തുക. സിപിഎം നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഊരാളുങ്കല്‍ ലേബര്‍ സഹകരണ സംഘത്തിനാണ് കരാര്‍ നല്‍കിയത്.
എന്നാല്‍ ഉപയോഗ ശൂന്യമായതിനാല് സാധാരണ നിലയിലുള്ള നവീകരണ ജോലികളാണ് നടത്തിയതെന്നാണ് അനൗദ്യോഗിക വിശദീകരണം.
പൊതുമരാമത്ത് വകുപ്പാണ് മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണികള്‍ നിര്‍വഹിക്കുന്നതെങ്കിലും പ്രവൃത്തികളുടെ മേല്‍നോട്ടം ടൂറിസം വകുപ്പിനാണ് നല്‍കിയിരിക്കുന്നത്.
Discussion about this post