ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന അക്രമങ്ങളെ പിന്തുണയ്ക്കില്ലെന്ന് ബിഎസ്പി നേതാവ് മായാവതി. സമാധാനപരമായ പ്രതിഷേധങ്ങള്‍ നടത്താം. എന്നാല്‍ അതിനായി നിയമം കൈയ്യിലെടുക്കരുത്.
അക്രമം നടത്തുന്നതിലോ, പൊതുമുതല്‍ തകര്‍ക്കുന്നതിലോ തങ്ങള്‍ക്ക് വിശ്വാസമില്ല. മാത്രമല്ല ഈ അക്രമങ്ങളില്‍ പങ്ക് ചേരരുതെന്നും പാര്‍ട്ടി പ്രവര്‍ത്തകരോട് മായാവതി ആവശ്യപ്പെട്ടു.
നിയമത്തോടുള്ള തങ്ങളുടെ പ്രതിഷേധം രാഷ്ട്രപതിയ്ക്ക് മുന്നില്‍ വ്യക്തമാക്കിയിട്ടുണ്ട് എന്നും മായാവതി വ്യക്തമാക്കി.
Discussion about this post