സിനിമക്കാരില്‍ ചിലര്‍ പൗരത്വ ഭേദഗതി ബില്‍ എന്തെന്ന് അറിയാതെ പ്രതികരിച്ചു എന്നത് വാസ്തവമാണെന്ന് സംവിധായകന് മേജര്‍ രവി. ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ളവരാണ് പ്രതികരിച്ച പല താരങ്ങളും.അവര്‍ക്ക് ബില്ലിനെ കുറിച്ച് അറിയില്ല എന്നത് മാത്രമല്ല, തങ്ങളുടെ പാര്ട്ടിക്കാര് ഇതാണ് പറയുന്നത് എന്നതാണ് നിലപാട്. തങ്ങള്‍ എന്തെങ്കിലും പറഞ്ഞാല്‍ ജനങ്ങള്‍ സിരിയസ് ആയി എടുക്കുമെന്ന് സിനിമക്കാര്‍ മനസിലാക്കണമെന്നും മേജര്‍ രവി മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.
ജനങ്ങള്‍ക്കിടയില്‍ പകുതി പേര്‍ക്കും എന്താണ് പൗരത്വ ഭേദഗതി ബില്‍ എന്നതിനെ കുറിച്ച് വലിയ ധാരണയൊന്നും ഇല്ല. ഹര്‍ഹാന്‍ അക്തറിന്റെ ഭാഗത്ത് നിന്ന് നാമത് കണ്ടതാണ്. അദ്ദേഹത്തിന് പോലും ഇത് എന്താണെന്ന് അറിയില്ലെന്ന് നമ്മള് കണ്ടതാണെന്നും മേജര്‍ രവി ചൂണ്ടിക്കാട്ടി
https://www.facebook.com/mbnewsin/videos/1172941359575957/
Discussion about this post