ന്യൂയോര്‍ക്ക്: അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ എപിജെ അബ്ദുള്‍ കലാം ലോകത്തിന് എന്നും ഒരു പ്രചോദനമാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. മരണവാര്‍ത്തയറിഞ്ഞ് ലോകത്തിന്റെ നാനാഭാഗത്ത് നിന്ന് പ്രവഹിച്ച അനുശോചനാ സന്ദേശങ്ങള്‍ ലോകജനതക്ക് മുന്നില്‍ കലാം ചെലുത്തിയ സ്വാധീനത്തിന്റെ തെളിവാണെന്നും ബാന്‍ കി മൂണ്‍ പറഞ്ഞു.
കലാമിന്റെ അദ്ദേഹത്തിന്റെ വിയോഗത്തില്‍ യുന്നിന്റെ പേരില്‍ ദു:ഖം രേഖെപ്പെടുത്തുന്നു. കലാമിന്റെ ജീവിതകഥ വരും തലമുറക്ക് എന്നും ഒരു ഉദ്ബോധനം ആയിരിക്കുമെന്നും ബാന്‍ കി മൂണ്‍ അബ്ദുള്‍ കലാമിന് ആദരം പ്രകടിപ്പിച്ച് കൊണ്ട് ന്യൂയോര്‍ക്കില്‍ നടന്ന പ്രത്യേക അനുശോചന യോഗത്തില്‍ പറഞ്ഞു.
Discussion about this post