തിരുവനന്തപുരം: ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം നടത്തിയ സംഭവത്തില്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റിക്കും, സര്‍ക്കാരിനുമെതിരെ വിമര്‍ശനവുമായി ചരിത്രകാരന് ഇര്ഫാന് ഹബീബ്. ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ എന്തിന് പൊലീസ് വന്നു എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം എന്നാണ് ഇര്ഫാന് ഹബീബിന്റെ ആവശ്യം. സമാധാനപരമായി പ്രതിഷേധിച്ചവരെ കസ്റ്റഡിയില്‍ എടുത്തതിനും, വേദിയില്‍ കയറിയതിനും പോലീസും സര്‍ക്കാരും മറുപടി പറയണമെന്നും ഇര്ഫാന് ആവശ്യപ്പെട്ടു.
ചടങ്ങില്‍ പ്രോട്ടോകോള്‍ ലംഘനം ഉണ്ടായിട്ടില്ല. നിലവില്‍ ഗവര്‍ണറുടെ അഭിപ്രായത്തെ താന്‍ മുഖവിലക്കെടുക്കുന്നില്ലെന്നും ഇര്ഫാന് പറഞ്ഞു. ചരിത്ര കോണ്‍ഗ്രസില്‍ നടക്കുന്ന പരിപാടികള്‍ തീരുമാനിക്കുന്നത് തങ്ങളാണ്. എന്നാല്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റിയാണ് ഗവര്‍ണറെ ക്ഷണിച്ചത്, ചരിത്ര കോണ്‍ഗ്രസ് അല്ല, നിലവില്‍ ചര്‍ച്ച വഴി തിരിച്ചു വിട്ടത് ഗവര്‍ണര്‍ ആണെന്നും ഇര്ഫാന് പറഞ്ഞു.
എന്നാല്‍ ഗവര്‍ണര്‍ക്ക് കൈമാറിയ നോട്ടിസില്‍ ഇര്ഫാന് ഹബീബ് പ്രസംഗിക്കുന്ന കാര്യം വ്യക്തമാക്കിയിരുന്നില്ല. ഇര്ഫാന് ഭരണഘടനയെ വരെ വിമര്‍ശിച്ച് സംസാരിച്ചതിന് ഗവര്‍ണര്‍ മറുപടി പറയുകയായിരുന്നു. എന്നാല്‍ ഇതിന് മറുപടി പറയേണ്ടതിന് പകരം ഗവര്‍ണറെ കൂക്കി വിളിച്ചു, പ്രസംഗം തടസ്സപ്പെടുത്തിയും അപമാനിക്കുകയായിരുന്നു ഇര്ഫാന് ഹബീബും ചില പ്രതിനിധികളും ചെയ്തതെന്നാണ് ആരോപണം
Discussion about this post