കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി സിപിഐ മുഖപത്രം ജനയുഗം. യാഥാർത്ഥ്യങ്ങൾ അംഗീകരിക്കാൻ വിസമ്മതിക്കുന്നുവെന്ന് ജനയുഗം മുഖപ്രസംഗത്തിൽ പറയുന്നു. ഇടതുപക്ഷ രാഷ്ട്രീയത്തിന് ഭൂഷണമല്ല സിപിഐ മുഖപത്രം പറയുന്നു.
ചരിത്ര വസ്തുതകളെ മുഖ്യമന്ത്രി മനപൂർവ്വം തമസ്കരിച്ചു. ചരിത്രം ഐതിഹ്യങ്ങളോ കെട്ടുകഥകളോ അല്ലെന്നും സിപിഐ മുഖപത്രം രൂക്ഷ വിമർശനമുന്നയിച്ചു. അച്യുതമേനോനെ പരാമർശിക്കാത്ത മുഖ്യമന്ത്രിയുടെ പ്രസംഗത്തിനെതിരെ ആണ് സിപിഐ മുഖപത്രം വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
Discussion about this post