ബംഗളൂരു: കളിയിക്കാവിളയില്‍ എഎസ്ഐയെ വെടിവെച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ കര്‍ണാടകയില്‍ നിന്ന് പിടിയിലായ ഇജാസ് പാഷയ്ക്ക് പങ്കെന്ന് പോലീസിന്റെ സ്ഥിരീകരണം. കൊലപാതകത്തിലെ മുഖ്യപ്രതികളായ തൗഫീഖിനും അബ്ദുൾ ഷമീമിനും തോക്ക് എത്തിച്ച് നല്‍കിയത് ഇജാസ് പാഷയാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
മുംബൈയില്‍ നിന്ന് ലഭിച്ച തോക്ക് ബംഗളൂരുവില്‍ നിന്ന് തൗഫീക്കിന് കൈമാറുകയായിരുന്നു. തമിഴ്നാട് ക്യുബ്രാഞ്ച് ഇജാസിനെ ചോദ്യം ചെയ്യുകയാണ്. നിരോധിത തീവ്രവാദസംഘടന അൽ ഉമ്മയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ചുപേരെ ബംഗളൂരു സെന്‍ട്രല്‍ ക്രൈബ്രാംഞ്ച് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായ അഞ്ചുപേരില്‍ ഒരാളാണ് ഇജാസ് പാഷ.
രാമനഗര, ശിവമൊഗ, കോലാര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. കളിയിക്കാവിളയില്‍ എഎസ്ഐയെ വെടിവച്ച് കൊന്നതിന് പിന്നില്‍ അല്‍ ഉമ്മയുമായി ബന്ധമുളളവരാണെന്നാണ് പോലീസ് നിഗമനം.
Discussion about this post