ശ്രീനഗര്‍: ജമ്മു കശ്മീരിലുണ്ടായ മഞ്ഞിടിച്ചിലില്‍ ഒരു സൈനികന് മരിച്ചു. ദ്രാസ് മേഖലയില്‍ ഇന്ന് രാവിലെയാണ് സംഭവം. നാല് സൈനികര്‍ മഞ്ഞില്‍ കുടുങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മഞ്ഞിനടിയില്‍പ്പെട്ട മറ്റ് മൂന്ന് സൈനികരേയും രക്ഷപ്പെടുത്തി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുത്ത ശൈത്യമാണ് ജമ്മു കശ്മീര്‍ മേഖലയില്‍ അനുഭവപ്പെടുന്നത്. മേഖലയിലെ ഗതാഗത സംവിധാനത്തെ മഞ്ഞുവീഴ്ച കാര്യമായി ബാധിച്ചിരുന്നു.
ചൊവ്വാഴ്ച ജമ്മുകശ്മീരിലുണ്ടായ കനത്ത ഹിമപാതത്തില്‍ മൂന്ന് സൈനികര്‍ ഉള്‍പ്പെടെ എട്ടുപേര്‍ മരിച്ചിരുന്നു.
Discussion about this post