ഓക്ലാൻഡ്: ഇനന്ത്യയ്ക്കെതിരായ രണ്ടാം ട്വെന്റി20 മത്സരത്തിൽ ന്യൂസിലാൻഡിന് ബാറ്റിംഗ്. ടോസ് നേടിയ കീവീസ് നായകൻ കെയ്ൻ വില്ല്യംസൺ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
ഇതേ വേദിയിൽ വെള്ളിയാഴ്ച നടന്ന ഒന്നാം ട്വെന്റി20 മത്സരത്തിൽ ആതിഥേയർ ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം ഒരോവർ ബാക്കി നിൽക്കെ ഇന്ത്യ മറികടന്നിരുന്നു. ഇന്നും റൺ മഴ പ്രവചിക്കപ്പെട്ടിരിക്കുന്ന പിച്ചിൽ മേധാവിത്വം നേടാനായിരിക്കും ഇരു ടീമുകളുടെയും ശ്രമം. ബൗളിംഗ് അൽപ്പം കൂടി മെച്ചപ്പെടുത്തി പരമ്പരയിൽ അധീശത്വം തുടരാൻ ഇന്ത്യ ശ്രമിക്കുമ്പോൾ വിജയത്തിൽ കുറഞ്ഞൊന്നും ന്യൂസിലാൻഡ് പ്രതീക്ഷിക്കുന്നില്ല. ബൗളിംഗിലെയും ഫീൽഡിംഗിലെയും പ്രകടനങ്ങൾ ന്യൂസിലാൻഡിന് ആശങ്കയുണർത്തുന്നു.
ഇരു ടീമുകളും കഴിഞ്ഞ മത്സരത്തിലെ പ്ലേയിംഗ് ഇലവനെ തന്നെയാണ് നിലനിർത്തിയിരിക്കുന്നത്.
ടീമുകൾ
ഇന്ത്യ: രോഹിത് ശർമ്മ, ലോകേഷ് രാഹുൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, ശിവം ദുബെ, മനീഷ് പാണ്ഡെ, രവീന്ദ്ര ജഡേജ, ശാർദുൽ ഠാക്കൂർ, മുഹമ്മദ് ഷമി, യുസ്വേന്ദ്ര ചാഹൽ, ജസ്പ്രീത് ബൂമ്ര
ന്യൂസിലാൻഡ്: മാർട്ടിൻ ഗപ്ടിൽ, കോളിൻ മണ്രോ, കെയ്ൻ വില്ല്യംസൺ, കോളിൻ ഡി ഗ്രാൻഡ്ഹോം, റോസ് ടെയ്ലർ, ടിം സീയ്ഫീട്, മിച്ചൽ സാന്റ്നർ, ബ്ലയർ ടിക്നർ, ടിം സൗത്തി, ഇഷ് സോധി, ഹാമിഷ് ബെനറ്റ്
Discussion about this post