തിരുവനന്തപുരം:പിന്‍വലിച്ച ഭുമി പതിവു ചട്ടം ഭേദഗതി ചെയ്യാന്‍ ആവശ്യമുന്നയിച്ചത് കെഎം മാണിയെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ടു. നാലേക്കര്‍ വരെ സ്ഥലത്തിന് പട്ടയം നല്‍കണമെന്ന് യോഗത്തില്‍ മാണി ആവശ്യപ്പെട്ടതായാണ് രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്. 2012 മയ് 9 ന് ചേര്‍ന്ന യോഗത്തിലാണ് ആവശ്യമുന്നയിച്ചത്.
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് മാണിയുടെ ആവശ്യം. 25 വര്‍ഷത്തിനുശേഷമേ ഭൂമി കൈമാറൂ എന്ന നിബന്ധന നീക്കണമെന്നും മാണി ആവശ്യപ്പെട്ടതായാണ് രേഖകളില്‍ നിന്നും വ്യക്തമാകുന്നത്.
അതേസമയം, യോഗത്തില്‍ പങ്കെടുത്ത ആരും മാണിയുടെ നിര്‍ദ്ദേശത്തെ എതിര്‍ത്തതായി മിനുട്സില്‍ കാണുന്നില്ല. 2005 ലെ ഭേദഗതി നിയമമം വീണ്ടും ഭേഗദതി ചെയ്യുമെന്നും പദ്ധതി പ്രദേശത്തെ കര്‍ഷകര്‍ക്കും കൈവശക്കാര്‍ക്കും 4 ഏക്കര്‍ സ്ഥലം ലഭ്യമാക്കുവാന്‍ ആവശ്യമായ നിയമ നിര്‍മ്മാണം കൊണ്ടുവരുന്നതാണെന്നും മാണി പറഞ്ഞതായി രേഖയില്‍ വ്യക്തമാക്കുന്നുണ്ട്. കൈവശരേഖയുള്ള കര്‍ഷകര്‍ക്ക് കര്‍ഷക പെന്ഷന് നല്കുന്ന കാര്യം പരിഗണിക്കാമെന്നും മാണി യോഗത്തെ അറിയിച്ചിരുന്നു.
കയ്യേറ്റങ്ങള്‍ക്ക് അംഗീകാരം നല്കുന്ന ഭൂപതിവ് നിയമഭേദഗതി പിന്‍വലിക്കുന്നതായി റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കൈവശഭൂമി കര്‍ഷകര്‍ക്ക് ലഭിക്കുന്നതിന് വേണ്ടിയാണ് പുതിയ ഉത്തരവ് ഇറക്കിയത്. മൂന്നാര്‍ കേസ് ദുര്‍ബലം ആകും എന്ന വിമര്‍ശനം മാനിക്കുന്നതായും കേസുകളില്‍ ദൗര്‍ബല്യം ഉണ്ടാകാതിരിക്കാനാണ് ഭേദഗതി പിന്‍വലിച്ചതെന്നുമാണ് മന്ത്രി പറഞ്ഞത്. ഉത്തരവ് ഇറക്കിയതില്‍ പാളിച്ച ഉണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു.
ഭൂമികയ്യേറ്റക്കാരെയും, റിസോര്‍ട്ട് മാഫിയയേയും ഏറെ സഹായിക്കുന്ന നിയമഭേദഗതിക്കായി ഇടപെട്ടത് കെ.എ മാണിയാണെന്ന റിപ്പോര്‍ട്ടുകള്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെക്കും.
Discussion about this post