മസ്കത്ത്: ഇന്ത്യയിലെത്തിയ ഒമാന്‍ പ്രതിരോധ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ സൗദ് ബിന്‍ ഹാരിബ് അല്‍ ബുസൈദി ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തി. ലഖ്നൗവില്‍ നടക്കുന്ന അന്താരാഷ്ട്ര പ്രതിരോധ ഉപകരണ പ്രദര്‍ശനത്തില്‍ പങ്കെടുക്കാനാണ് ഒമാന്‍ പ്രതിരോധ മന്ത്രി ഇന്ത്യയിലെത്തിയത്.
ഒമാനും ഇന്ത്യയും തമ്മില്‍ നിലവിലുള്ള പ്രതിരോധ സഹകരണം ഇരുവരും അവലോകനം ചെയ്തു. പ്രതിരോധ സഹകരണം വളര്‍ത്താനുള്ള ഇന്ത്യയുടെ താല്പര്യം രാജ്നാഥ് സിങ് അറിയിക്കുകയും ചെയ്തു.
Discussion about this post