വാഷിങ്ടന്‍: ഭീകര സംഘടനയായ അല്‍ ഖ്വയ്ദയുടെ രണ്ടാമനായ നേതാവ് ഖാസിം അല്‍ റിമിയെ (46) വധിച്ചതായി വെളിപ്പെടുത്തല്‍ .യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അല്‍ ഖ്വയ്ദയുടെ നേതാവ് അയ്മന് അല്‍ സവാഹിരിയുടെ പിന്‍ഗാമിയാണ് ഖാസിം അല്‍ റിമി.യെമനില്‍ നടത്തിയ വലിയൊരു ഭീകരവിരുദ്ധ ആക്രമണത്തിനിടെ വധിച്ചതെന്നു പറഞ്ഞതല്ലാതെ സൈനികനടപടിയുടെ വിശദാംശങ്ങള്‍ ട്രംപ് പുറത്തുവിട്ടില്ല.
ഒരു കോടി ഡോളര്‍ തലയ്ക്ക് വിലയിട്ടിരുന്ന റിമിയാണ് അല്‍ ഖ്വയ്ദഅറേബ്യന് ഉപഭൂഖണ്ഡ ഘടകം (എക്യൂഎപി) സ്ഥാപിച്ചതും അതിന്റെ തലവനായിരുന്നതും. കഴിഞ്ഞ ഏതാനും മാസത്തിനിടെ ട്രംപ് ഭരണകൂടത്തിന്റെ മൂന്നാമത്തെ വലിയ സൈനിക നടപടിയാണിത്. ഒക്ടോബറിലാണ് ഐഎസ് മേധാവി അബൂബക്കര്‍ അല്‍ ബഗ്ദാദിയെ വധിച്ചത്. ജനുവരിയില്‍ മുതിര്‍ന്ന ഇറാന് സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയെയും.
2015ല്‍ യെമന്‍ ഘടകം തലവനായി സ്ഥാനമേറ്റ റിമി, ഫ്ലോറിഡ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. യുഎസില്‍ കടന്നുകയറി ആക്രമണം നടത്തുവാന്‍ കഴിഞ്ഞതിനാല്‍ റിമിയുടെ നേതൃത്വത്തിലുള്ള അല്‍ ഖ്വയ്ദഘടകമാണ് അമേരിക്ക ഏറ്റവും വലിയ വെല്ലുവിളിയായി കണക്കാക്കിയിരുന്നത്.
Discussion about this post