ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 242 റണ്‍സിന് പുറത്തായി. ഹനുമ വിഹാരി (55), പൃഥ്വി ഷാ (54), ചേതേശ്വര്‍ പൂജാര (54) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. ക്യാപ്റ്റന്‍ വിരാട് കോഹ്ലി വെറും മൂന്ന് റൺസ് മാത്രം എടുത്ത് പുറത്തായി.
അഞ്ച് വിക്കറ്റ് വീഴ്ത്തിയ പേസര്‍ കെയ്ല്‍ ജാമിസനാണ് ഇന്ത്യയെ പിടിച്ചുകെട്ടിയത്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 85/2 എന്ന ഭേദപ്പെട്ട നിലയിലായിരുന്ന ഇന്ത്യ പിന്നീട് തകര്‍ച്ചയിലേക്ക് വീഴുകയായിരുന്നു.
കോഹ്ലിയെ കൂടാതെ അജിങ്ക്യ രഹാനെ (7), ഋഷഭ് പന്ത് (12), രവീന്ദ്ര ജഡേജ (9) എന്നിവരും രണ്ടക്കം കാണാതെ പുറത്ത് പോയി. ന്യൂസിലന്‍ഡിനു വേണ്ടി ട്രെന്റ് ബോള്‍ട്ടും ടിം സൗത്തിയും രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി.
Discussion about this post