ഡൽഹി കലാപത്തിന്റെ പശ്ചാത്തലത്തിൽ, പ്രകോപനപരമായ പരാമർശവുമായി ആം ആദ്മി പാർട്ടി എം.എൽ.എ അമാനത്തുള്ള ഖാൻ.”മുസ്ലിങ്ങൾ വിവേചനമനുഭവിക്കുന്നുണ്ട്, അവരെ പരിഗണിക്കണം. ഇല്ലെങ്കിൽ ഇനിയും കലാപങ്ങൾ പ്രതീക്ഷിക്കാം” എന്നാണ് ഖാൻ മുന്നറിയിപ്പ് നൽകിയത്.കലാപകാരികൾ എന്ന് വിളിച്ചാൽ ,മുസ്ലിങ്ങളെ ജയിലിലടക്കാൻ ശ്രമിച്ചാൽ ഇനിയും കലാപങ്ങളുണ്ടാവുമെന്നും ഖാൻ കൂട്ടിച്ചേർത്തു.കൊലക്കേസിൽ വിചാരണ നേരിടുന്ന താഹിർ ഹുസൈനെ ന്യായീകരിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഖാൻ ഇങ്ങനെ പരാമർശിച്ചത്. മുസ്ലിം ആയതു കൊണ്ടാണ് താഹിർ ഹുസൈനെ ലക്ഷ്യം വെക്കുന്നതെന്നും ഖാൻ ആരോപിച്ചു.
ആം ആദ്മിയുടെ തന്നെ കൗൺസിലറായ താഹിർ ഹുസൈനെ, കലാപത്തിൽ പങ്കെടുത്തതിനും ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനായ അങ്കിത് ശർമയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മാലിന്യകൂമ്പാരത്തിൽ തള്ളിയതിനും ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പെട്രോൾ കുപ്പികളും ആസിഡ് പാക്കറ്റുകളും അടക്കം നിരവധി തെളിവുകൾ ഇയാളുടെ വീടിനു മുകളിൽ നിന്നും ഡൽഹി പോലീസ് കണ്ടെടുത്തിരുന്നു. എല്ലാറ്റിനും പുറമേ, ഇന്റലിജൻസ് ഉദ്യോഗസ്ഥനെ, ഇയാളുടെ വീട്ടിലേക്ക് അക്രമികൾ വലിച്ചിഴച്ചു കൊണ്ടു പോകുന്നത് കണ്ട ദൃക്സാക്ഷികളും ഉണ്ടെന്നിരിക്കെയാണ് പരസ്യമായി അമാനത്തുള്ള ഖാൻ താഹിർ ഹുസൈനെ പിന്തുണയ്ക്കുന്നത്.
Discussion about this post