മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന രഞ്ജൻ ഗൊഗോയിയെ രാഷ്ട്ര സഭയിലേക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാമനിർദേശം ചെയ്തു.
ഒരു മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജ്യസഭാംഗമാവുന്നത് അപൂർവമാണ്.ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചിട്ടുള്ള പി.സദാശിവം കേരള ഗവർണറുടെ സ്ഥാനം വഹിച്ചിട്ടുണ്ട്. പക്ഷേ, രാജ്യസഭയിലേക്ക് മുൻ ചീഫ് ജസ്റ്റിസിനെ നാമനിർദ്ദേശം ചെയ്യുന്ന നടപടി വളരെ അപൂർവമാണ്. അയോധ്യ അടക്കമുള്ള വൻ വിവാദം സൃഷ്ടിച്ച പല കേസുകളുടെയും വിധികൾ വിരമിക്കുന്നതിനുമുമ്പ് അദ്ദേഹം നേതൃത്വം നൽകിയ ബെഞ്ചാണ് പുറപ്പെടുവിച്ചത്.
Discussion about this post