കോവിഡ്-19 പടരുന്നത് പ്രമാണിച്ച് രാജ്യതലസ്ഥാനത്ത് നിയന്ത്രണങ്ങൾ ശക്തിപ്പെടുന്നു.ഡൽഹി മെട്രോ ഗതാഗതം വളരെ അത്യാവശ്യങ്ങൾക്കു മാത്രം ഉപയോഗിക്കാൻ മെട്രോ റെയിൽ കോർപറേഷൻ ജനങ്ങളോട് ആഹ്വാനം ചെയ്തു.
വ്യാഴാഴ്ച പുറത്തിറക്കിയ സുരക്ഷാ നിർദ്ദേശങ്ങളടങ്ങിയ സർക്കുലറിന്റെ ഭാഗമായാണ് ഡി.എം.ആർ.സിയുടെ ഈ നിർദ്ദേശം.എല്ലാ മെട്രോ റെയിൽവേ സ്റ്റേഷനുകളിലും അധികൃതർ തെർമൽ സ്കാനിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട് ആർക്കെങ്കിലും താപനിലയിൽ വ്യത്യാസം അനുഭവപ്പെട്ടു കഴിഞ്ഞാൽ അവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കും.ആവശ്യമെങ്കിൽ ഐസൊലേഷനിൽ പ്രവേശിപ്പിക്കുകയും ചെയ്യുമെന്നും സർക്കുലറിൽ ഉണ്ട്. കൃത്യം സീറ്റുകളിൽ ഇരിക്കാവുന്നത്ര ആൾക്കാർ മാത്രമേ മെട്രോയിൽ കയറാവൂ എന്നും, നിന്നുള്ള യാത്രകൾ താൽക്കാലികമായി വിലക്കിയിരിക്കുന്നു എന്നും സർക്കുലറിൽ അറിയിച്ചിട്ടുണ്ട്. സാമൂഹികമായി ആളുകൾ അകലം പാലിക്കണമെന്ന നിർദ്ദേശമനുസരിച്ചാണ് ഇത്.
Discussion about this post