കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കൂടുതല്‍ സഹായഹസ്തവുമായി ബിജെപി എംപിയും മുന്‍ ക്രിക്കറ്റ് താരവും കൂടിയായ ഗൗതം ഗംഭീര്‍. നേരത്തെ ഒരു മാസത്തെ ശമ്പളം നല്‍കും എന്നു പറഞ്ഞിരുന്ന താരം ഇപ്പോള്‍ തന്റെ രണ്ടു വര്‍ഷത്തെ ശമ്പളം പൂര്‍ണ്ണമായും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കാന് ആണ് തീരുമാനിച്ചിരിക്കുന്നത്.
സംഭാവന ചെയ്യുന്നതോടൊപ്പം താരം ഒരു കുറിപ്പും പങ്ക് വച്ചിരുന്നു. തങ്ങള്‍ക്കു വേണ്ടി രാജ്യം എന്തു ചെയ്തു എന്നാണ് എല്ലാവരും ചോദിക്കുന്നത് എന്നാല്‍ അങ്ങനെയല്ല നിങ്ങള്‍ രാജ്യത്തിനു വേണ്ടി എന്തു ചെയ്തു എന്നതാണ് ശരിയായ ചോദ്യം എന്നായിരുന്നു താരം കുറിച്ചത്.
അതേസമയം ഡല്‍ഹിയിലെ ആശുപത്രികളിലേക്ക് അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ ആയി 50 ലക്ഷം രൂപയും അദ്ദേഹം അനുവദിച്ചിരുന്നു. തന്റെ എം പി ഫണ്ടില്‍ നിന്നായിരുന്നു ആ തുക ഗംഭീര്‍ അനുവദിച്ചിരുന്നത്.
നേരത്തെ പല കായികതാരങ്ങളും സംഭാവനയുമായി എത്തിയിരുന്നു. സച്ചിന്, കോഹ്ലി, രോഹിത്, രഹാനെ, ധോണി, എന്നിങ്ങനെ നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു.
Discussion about this post