ആഗോള മഹാമാരിയഴിച്ചു വിട്ട കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാൻ നഗരം പൂർവ്വസ്ഥിതിയിൽ.രോഗ ബാധ മൂലം 76 ദിവസമായി ചൈനീസ് സർക്കാർ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്ന നഗരം സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നു. റോഡ് റെയിൽ വിമാന സർവീസുകൾ പുനരാരംഭിക്കുകയും, പതിനായിരങ്ങൾ തെരുവുകളിലേക്ക് മടങ്ങിയെത്തുകയും ചെയ്തു.
വിലക്കേർപ്പെടുത്തിയത് മൂലം നഗരത്തിൽ കുടുങ്ങിയവർ സ്വന്തം നഗരങ്ങളിലേക്ക് മടങ്ങി. ചൈനയിൽ ചെറിയതോതിൽ വീണ്ടും രോഗബാധ റിപ്പോർട്ട് ചെയ്തു തുടങ്ങിയിട്ടുണ്ട്.ഹ്യുബേയ്, ഷാങ്ഹായ് പ്രവിശ്യകളിൽ ഇന്നലെ രണ്ട് പേർ മരിച്ചിരുന്നു. ഇതോടെ രോഗ ബാധ മൂലം ചൈനയിൽ മരിക്കുന്നവരുടെ എണ്ണം 3,333 ആയി. വുഹാൻ ഉൾപ്പെടുന്ന ഹ്യുബെയിൽ മാത്രം 67,803 പേർക്കാണ് ഇതുവരെ കോവിഡ് രോഗം ബാധിച്ചത്.
Discussion about this post