അടച്ചുപൂട്ടലിനെ തുടർന്ന് പ്രതിസന്ധിയിലായ ഇന്ത്യൻ സമ്പദ് വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാൻ പാക്കേജുമായി കേന്ദ്രസർക്കാർ.50,000 മുതൽ 75,000 കോടി വരെയുള്ള ഉത്തേജക പാക്കേജ് തയ്യാറാക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട് പുറത്ത്.ഏറ്റവുമധികം നഷ്ടം സംഭവിച്ചേക്കാവുന്ന ചെറുകിട വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കുകയാണ് ലക്ഷ്യം.
ഇന്ധന സെസിൽ നിന്നും ബജറ്റ് വിഹിതത്തിൽ നിന്നും ഇതിനു വേണ്ടിയുള്ള ഫണ്ട് കണ്ടെത്താം എന്നാണ് കേന്ദ്രസർക്കാർ കണക്കുകൂട്ടുന്നത്. വ്യവസായിക യൂണിറ്റുകൾക്ക്, പ്രത്യേകിച്ച് മൈക്രോ ഇടത്തരം യൂണിറ്റുകൾക്ക്, പെട്ടെന്നു തന്നെ പ്രവർത്തന മൂലധനത്തിന്റെ ആവശ്യകതകൾ കണക്കാക്കി വേഗത്തിൽ പണം നൽകും. നിശ്ചലമായ സമ്പദ്വ്യവസ്ഥ സാവധാനം പുനരുജ്ജീവിപ്പിക്കാനാണ് സർക്കാർ നീക്കം. കോവിഡ് മൂലം പ്രതിസന്ധിയിലായ മറ്റു വ്യവസായ മേഖലകൾക്കും കയറ്റുമതിക്കാർക്കും ഇതിലൂടെ സഹായം ലഭിക്കും.കോവിഡ് മഹാമാരി മൂലം ആഗോള സാമ്പത്തിക പ്രതിസന്ധി നില നിൽക്കുന്നുണ്ട്.സാധാരണക്കാരനുണ്ടാവുന്ന പ്രതിസന്ധിയുടെ ആക്കം കുറയ്ക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
Discussion about this post