പ്രതിദിന എണ്ണ ഉത്പാദനം കുറയ്ക്കാൻ തീരുമാനമെടുത്ത് ഒപെക് രാഷ്ട്രങ്ങൾ.കോവിഡ് മഹാമാരിയുടെ പ്രത്യാഘാതമായി ആഗോള എണ്ണ വില കൂപ്പു കുത്തിയതോടെയാണ് ദിവസേന ഒരു കോടി ബാരൽ ഉത്പാദനത്തിൽ കുറയ്ക്കാൻ തീരുമാനിച്ചത്.നിലവിലെ ഉത്പാദനത്തിന്റെ അഞ്ച് ശതമാനത്തോളമാണിത്.കാൽ നൂറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എണ്ണവില എത്തിയതിനെ തുടർന്നാണ് ഈ തീരുമാനം.സൗദി -റഷ്യ വിലതർക്കവും ഈ ഇടിവിന്റെ മറ്റൊരു കാരണമാണ്.
മേയ് ജൂൺ മാസങ്ങളിൽ ഉൽപാദനം 10 ദശലക്ഷം ബാരലായി കുറയ്ക്കുന്നത് എണ്ണവില മുകളിലേക്ക് ഉയർത്തുമെന്നാണ് ഒപെക് അഭിപ്രായപ്പെടുന്നത്.പിന്നീടുള്ള മാസങ്ങളിൽ പ്രതിദിനം എട്ടു ദശലക്ഷം ബാരലായി വീണ്ടും കുറയ്ക്കും.ഉത്പാദനം കുറച്ച് വില നിയന്ത്രിക്കാൻ സൗദിയും റഷ്യയും തയ്യാറാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Discussion about this post