ലോക്ഡൗൺ നിയമങ്ങൾ കർശനമാക്കി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ.ബിഹാറിൽ, പൊതുസ്ഥലത്ത് തുപ്പിയാൽ ആറുമാസം തടവ് ശിക്ഷ നൽകാൻ സർക്കാർ തീരുമാനിച്ചുവെന്ന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് കുമാർ മാധ്യമങ്ങളോട് വെളിപ്പെടുത്തി. സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളിലും പരിസരങ്ങളിലും, ആരോഗ്യ സ്ഥാപനങ്ങളിലും പുകയിലയുടെ ഉപയോഗം പൂർണമായും നിരോധിച്ചുവെന്നും സഞ്ജയ് കുമാർ അറിയിച്ചു.
പുകയില ഉൽപ്പന്നങ്ങൾ നിരോധിക്കാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് ആഹ്വാനം ചെയ്തതിനെ തുടർന്നാണ് പൊതുസ്ഥലത്ത് മുറുക്കുന്നതും തുപ്പുന്നതും അടക്കം സംസ്ഥാന സർക്കാർ നിരോധിച്ചത്. പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം തുറക്കാനുള്ള അമിത പ്രേരണയ്ക്ക് കാരണമാകുന്നു എന്ന ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ റിപ്പോർട്ട് കൂടി കണക്കിലെടുത്തായിരുന്നു സംസ്ഥാന സർക്കാരിന്റെ ഈ തീരുമാനം.
Discussion about this post