ജമ്മു കശ്മീരിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ കനത്ത ഏറ്റുമുട്ടൽ. ഷോപ്പിയാൻ പ്രദേശത്തെ ദൈരു കീഗം ഗ്രാമത്തിലാണ് കനത്ത വെടിവെപ്പ് നടക്കുന്നത്.
രാജ്യമൊട്ടാകെ നിശ്ചലമായിരിക്കുന്ന അവസ്ഥയിലും സാഹചര്യം മുതലെടുത്ത് ഭീകരർ അക്രമമഴിച്ചു വിടുകയാണ്.സൈന്യവും പോലീസും ചേർന്നു ദിവസേന നടത്തുന്ന സംയുക്ത തിരച്ചിലിനിടെയാണ് തീവ്രവാദികൾ ഉള്ള സ്ഥലം കണ്ടെത്തിയത്. സൈന്യത്തിന്റെ സാന്നിദ്ധ്യം അറിഞ്ഞ് ഭീകരർ വെടിവയ്ക്കുകയായിരുന്നു.ഇതിനു പിന്നാലെ സൈന്യവും ശക്തമായി തിരിച്ചടിച്ചു.ഏറ്റുമുട്ടൽ തുടരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ വ്യക്തമാക്കുന്നു.
Discussion about this post