സ്പ്രിൻക്ലറിനെ കുറച്ചു ചോദിക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയന് മിണ്ടാട്ടമില്ല, പകരം ഐടി സെക്രട്ടറിയാണ് വിശദീകരണം നൽകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉദ്യോഗസ്ഥനെ തലയിൽ കെട്ടി വെച്ച് മുഖ്യമന്ത്രി കഴിയുകയാണെന്ന് ചെന്നിത്തല ആരോപിച്ചു.
“സ്പ്രിൻക്ലറെപ്പോലെയുള്ള കമ്പനികൾക്ക് രാജ്യാന്തരതലത്തിൽ നിരവധി മറ്റു കമ്പനികളുമായി ബന്ധമുണ്ട് തലത്തിൽ അന്വേഷണം നടത്തണമെങ്കിൽ സിബിഐ പോലുള്ള വൻകിട അന്വേഷണ ഏജൻസികൾക്കേ സാധിക്കൂ. ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ കൈമാറാൻ സൗകര്യം ചെയ്തു കൊടുത്ത ശേഷം മുഖ്യമന്ത്രി ചോദ്യങ്ങൾ വരുമ്പോൾ എന്തിനാണ് ഒഴിഞ്ഞുമാറുന്നത്” എന്നും രമേശ് ചെന്നിത്തല ചോദിച്ചു. പാർട്ടി സെക്രട്ടറി സ്ഥാനത്താണെങ്കിൽ ഒഴിഞ്ഞു മാറാം, പക്ഷേ, മുഖ്യമന്ത്രി സ്ഥാനത്ത് ആയതിനാൽ ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
Discussion about this post