ഡൽഹി: വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ രാജ്യത്ത് തിരിച്ചെത്തിക്കുന്നതിനായുള്ള കേന്ദ്രസർക്കാരിന്റെ വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തിന് ചൊവ്വാഴ്ച തുടക്കമാകും. കൂടുതല്‍ വിമാനങ്ങള്‍ സജ്ജമാക്കിയാണ് ദൗത്യം നടത്തുന്നത്. ഈ മാസം 26 മുതല്‍ ജൂണ്‍ നാലു വരെയാണ് മൂന്നാം ഘട്ടം.
ആദ്യ ദിനം ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്ക് സര്‍വ്വീസ് നടത്തുന്നത് 9 വിമാനങ്ങളാണ്. ഇതില്‍ 8 എണ്ണവും പുറപ്പെടുന്നത് യു.എ.ഇയില്‍ നിന്നുമാണ്. ഒരെണ്ണം ബഹ്റൈനില്‍ നിന്നുമായിരിക്കും. ഗള്‍ഫില്‍ നിന്നുള്ള ചൊവ്വാഴ്ചത്തെ 8 സര്‍വ്വീസുകളും കേരളത്തിലേക്കാണ്. 10 ദിവസം നീളുന്ന വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തില്‍ യു.എ.ഇയില്‍ നിന്ന് മാത്രം എഴുപതോളം വിമാനങ്ങളാണ് ഇന്ത്യയിലേക്ക് പറക്കുക. ഇതില്‍ ഭൂരിഭാഗവും കേരളത്തിലേക്ക് ആയിരിക്കും.
വന്ദേഭാരത് ദൗത്യത്തിന്റെ മൂന് ഘട്ടങ്ങളിലേതിന് സമാനമായി മടക്കയാത്രയ്ക്കായി എംബസികളിലും കോണ്‍സുലേറ്റുകളിലും രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നാകും യാത്രക്കാരെ കണ്ടെത്തുന്നത്.
Discussion about this post