തബ്ലീഗ് ജമാഅത്ത് തലവൻ മൗലാന സാദിന്റെ കോവിഡ്-19 പരിശോധനാഫലം കാത്ത് ഡൽഹി പോലീസ്. ചോദ്യംചെയ്യൽ നടപടികൾ റിപ്പോർട്ട് കിട്ടിയതിനുശേഷം ആരംഭിക്കാൻ വേണ്ടിയാണ് പോലീസുദ്യോഗസ്ഥർ കാത്തു നിൽക്കുന്നത്. എന്നാൽ, മൗലാന സാദ് ഇതുവരെ കോവിഡ് പരിശോധനാ ഫലം ഹാജരാക്കിയിട്ടില്ല.റിപ്പോർട്ട് ലഭിച്ചാൽ ഉടനടി തന്നെ ചോദ്യം ചെയ്യലിന് ഹാജരാവാൻ സാദിനോട് ക്രൈബ്രാഞ്ച് ആവശ്യപ്പെടും.
ഇതിനാൽ തന്നെ, ഫലം സാദ് മനപ്പൂർവം ഹാജരാക്കാൻ വൈകിയതാണ് ഡൽഹി പൊലീസ് വൃത്തങ്ങൾ വെളിപ്പെടുത്തുന്നു. നിസാമുദ്ദീൻ മർകസിൽ നടന്ന മത സമ്മേളനത്തിന്റെ പേരിൽ ഏഴു പേർക്കെതിരെയാണ് ഡൽഹി പോലീസ് കേസെടുത്തിരിക്കുന്നത്.ഇതിൽ ആറ് പേരെയും ചോദ്യം ചെയ്തു കഴിഞ്ഞു.സാദ് മാത്രമാണ് പോലീസിന്റെ കയ്യിൽ പെടാതെ മുങ്ങി നടക്കുന്നത്.1897 -ലെ പകർച്ചവ്യാധി നിയമപ്രകാരമാണ് മൗലാന സാദിനെതിരെ ഡൽഹി പോലീസ് കേസെടുത്തിരിക്കുന്നത്.
Discussion about this post