ലക്നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെൽപ്പ്ലൈൻ ഓഫീസിൽ കോവിഡ് രോഗബാധ.പരിശോധനയ്ക്ക് വിധേയരായ ജീവനക്കാരിൽ 80 പേർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.ഓഫീസ് അണുവിമുക്തമാക്കാനുള്ള നടപടികൾ നടന്നു വരികയാണ്.
അഞ്ചു ദിവസം മുൻപ് ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് എല്ലാ ഉദ്യോഗസ്ഥരെയും പരിശോധനയ്ക്ക് വിധേയരാക്കിയത്.കോവിഡ് രോഗബാധയുടെ വ്യാപനത്തിൽ ഉത്തർപ്രദേശ് നിലവിൽ അഞ്ചാം സ്ഥാനത്താണ്.13,615 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
Discussion about this post