ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ കാണാതായ നാല് പേരെ 48 മണിക്കൂർ നീണ്ട തിരച്ചിലിനു ശേഷം കണ്ടെത്തി. കേദാർനാഥിലെ വാസുകി താൽ ഭാഗത്തു വെച്ച് കാണാതായ യാത്രക്കാരെ സംസ്ഥാന ദുരന്ത നിവാരണ സേന ഹെലികോപ്റ്റർ സഹായത്തോടെയാണ് കണ്ടെത്തിയത്.ഇവർ ത്രിയുഗിനാരായൺ ഗ്രാമത്തിലുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ സേനയിലെ ഉദ്യോഗസ്ഥനായ വിനീത് കുമാർ പറഞ്ഞു.
കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ നടത്താൻ രക്ഷാ പ്രവർത്തകർ നന്നേ പാടുപെട്ടിരുന്നു.തൃപ്തി ഭട്ട് ഐപിഎസും കമാന്റന്റും സംസ്ഥാന ദുരന്ത നിവാരണ സേനയും അയച്ച മൂന്ന് ടീമുകളാണ് രക്ഷാപ്രവർത്തനത്തിനു ഇറങ്ങിയത്.
Discussion about this post