ലണ്ടന്‍: ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ചൈനീസ് ആപ്പായ ടിക് ടോക് ആസ്ഥാനം മാറ്റാനൊരുങ്ങുന്നു. ചൈനീസ് ഉടമസ്ഥത മാറ്റാന്‍ വേണ്ടിയാണ് ഈ മാറ്റം.
ഇന്ത്യയ്ക്കു പിന്നാലെ യു.എസും ടിക് ടോകിനെ നിരോധിക്കാന്‍ ആലോചിക്കുന്നതിനിടെയാണ് പുതിയ തീരുമാനം. ഇന്ത്യയിലെ വലിയ മാര്‍ക്കറ്റ് നഷ്ടപ്പെട്ടതിനു പിന്നാലെ യു.എസും പിടിവിട്ടാല്‍ കമ്പനിയെ സാരമായി ബാധിക്കുമെന്ന നിലയില്‍ എത്തിയപ്പോഴാണ് ആസ്ഥാനം തന്നെ മാറ്റാനൊരുങ്ങിയത്. ആഗോള ആസ്ഥാനം ലണ്ടനിലേക്ക് മാറ്റുന്നത് സംബന്ധിച്ച് യു.കെ സര്‍ക്കാരുമായി ടിക് ടോക് ചര്‍ച്ചയും ആരംഭിച്ചിട്ടുണ്ട്.
Discussion about this post