കോഴിക്കോട്: കരിപ്പൂർ വിമാന അപകട അന്വേഷണം കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി വിലയിരുത്തി. ഫ്ലൈറ്റ് ഡേറ്റ റെക്കോര്‍ഡറില്‍ നിന്നും കോക്പിറ്റ് വോയ്സ് റെക്കോര്‍ഡറില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ സുപ്രധാനമാണ്. അന്വേഷണ വിവരങ്ങള്‍ പുറത്തു വിടുമെന്നും ഉത്തരവാദിത്വമില്ലാത്ത വിലയിരുത്തലുകള്‍ ഒഴിവാക്കണമെന്നും വ്യോമയാനമന്ത്രി പ്രതികരിച്ചു.
അതേസമയം അപകടം സാങ്കേതിക തകരാറ് മൂലമല്ലെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
ഇന്നലെ അന്വേഷണ സംഘങ്ങള്‍ ശേഖരിച്ച ഫ്ലൈറ്റ് ഡേറ്റ റെക്കോര്‍ഡറും കോക്പിറ്റ് വോയ്സ് റെക്കോര്‍ഡറും ഡല്‍ഹിയില്‍ വിശദമായ പരിശോധനക്ക് വിധേയമാക്കും. വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി ഉന്നതതല യോഗം വിളിച്ച് അന്വേഷണം വിലയിരുത്തി. വ്യോമയാന സെക്രട്ടറി, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയര്മാന്, എയര്‍ ഇന്ത്യ ഡിജി, എയര്‍ ആക്സിഡന്റ്സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. അപകടവുമായി ബന്ധപ്പെട്ട എല്ലാ വശവും അന്വേഷിക്കും. കണ്ടെത്തലുകള്‍ പരസ്യപ്പെടുത്തുമെന്നും വ്യാേമയാന മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.
അപകടം വരുത്തിവച്ചതാണോയെന്ന ശശി തരൂര്‍ എം.പി അടക്കമുള്ളവരുടെ പ്രസ്താവനയ്ക്കും കേന്ദ്ര മന്ത്രി മറുപടി നല്കി. വാസ്തവമറിയാതെയാണ് ചോദ്യങ്ങള്‍ ഉന്നയിക്കുന്നതെന്നും മാധ്യമ വാര്‍ത്തകളില്‍ ഇടം കിട്ടാന്‍ ശ്രമിക്കരുതെന്നും മന്ത്രി പറഞ്ഞു.
‘അന്വേഷണം പൂര്‍ത്തിയാകും വരെ കാത്തിരിക്കണം. അപകടത്തില്‍പ്പെട്ടത് വലിയ വിമാനമല്ല. കരിപ്പൂരിലേക്കുള്ളവയില് നാല് ശതമാനം മാത്രമേ വലിയവയുള്ളൂ. വലിയ വിമാനങ്ങള്‍ക്ക് പ്രത്യേക മാര്‍ഗരേഖ ഡി.ജി.സി.എ നല്‍കിയിട്ടുണ്ട്’; എന്നും വ്യോമയാനമന്ത്രി ട്വീറ്റ് ചെയ്തു.
Discussion about this post