ഡൽഹി : മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണെതിരെ കോടതിയലക്ഷ്യ നടപടികൾ തുടരുമെന്ന് സുപ്രീം കോടതി.2009-ൽ, തെഹൽക മാഗസിനു നൽകിയ അഭിമുഖത്തിൽ നടത്തിയ പരാമർശത്തിനെതിരെയാണ് സുപ്രീം കോടതി നടപടി എടുത്തത്.
സുപ്രീംകോടതിയിൽ ഇതുവരെ സേവനമനുഷ്ഠിച്ച 16 ജസ്റ്റിസുമാരിൽ പകുതിയും അഴിമതിക്കാരാണെന്ന പരാമർശമാണ് പ്രശാന്ത് ഭൂഷൺ നടത്തിയത്.ഇതിനെതിരെ സുപ്രീംകോടതിയിൽ നടപടിയെടുക്കാത്തതിനെ തുടർന്ന് പ്രശാന്ത് ഭൂഷൻ മാപ്പു പറഞ്ഞിരുന്നു. മാപ്പപേക്ഷ എഴുതി കൊടുത്തെങ്കിലും ജസ്റ്റിസ് അരുൺ മിശ്ര അടങ്ങുന്ന മൂന്നംഗ ബെഞ്ച് തള്ളുകയായിരുന്നു. പ്രതിക്കെതിരെ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടു പോകുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
Discussion about this post