രാജമല : ഉരുൾപൊട്ടൽ സംഭവിച്ച് പതിമൂന്നാം ദിവസവും പെട്ടിമുടിയിൽ തിരച്ചിൽ തുടരുകയാണ്.സംഭവസ്ഥലത്തു നിന്നും 10 കിലോമീറ്റർ മാറി പുഴയിലാണ് ഇന്നത്തെ പ്രധാന തിരച്ചിൽ.9 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.ഇതുവരെ 61 മൃതദേഹങ്ങൾ കണ്ടെടുത്തു കഴിഞ്ഞു.
മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്ന മൃതദേഹങ്ങൾ കണ്ടെത്താനുള്ള റഡാർ സംവിധാനം തിരച്ചിലിൽ ഉപയോഗിക്കും.ഇതിനായി ചെന്നൈയിൽ നിന്നും പ്രത്യേക നാലംഗസംഘം എത്തിയിട്ടുണ്ട്.ഇന്നലെ നടത്തിയ തിരച്ചിലിൽ പുഴയിൽ നിന്നും മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയിരുന്നു.സംഭവസ്ഥലത്തു നിന്നും 6 കിലോമീറ്റർ ദൂരെ നിന്നായിരുന്നു ഇവ ലഭിച്ചത്.
Discussion about this post