ന്യൂഡൽഹി : അരുണാചൽ പ്രദേശിനെ ലക്ഷ്യം വെച്ച് ചൈന.നിയന്ത്രണ രേഖയ്ക്ക് സമീപം റോഡ് നിർമ്മാണവും മിസൈൽ സംവിധാനങ്ങളുമൊരുക്കി ചൈന സേനാ വിന്യാസം ശക്തിപ്പെടുത്തുകയാണെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. മാത്രമല്ല, ടിബറ്റിലെ ഗ്യാന്ത്സെ മേഖലയിൽ ഒരു ബ്രിഗേഡ് സൈന്യത്തിനു വേണ്ടിയുള്ള താവളവും ചൈന നിർമ്മിക്കാനാരംഭിച്ചിട്ടുണ്ട്.ഗാൽവൻ അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുമ്പോഴാണ് ചൈനയുടെ ഈ പ്രകോപനപരമായ നീക്കം.
6 ബറ്റാലിയൻ ഹെഡ്ക്വാർട്ടേഴ്സ്, അഡ്മിനിസ്ട്രേഷൻ ഏരിയ, വാഹനങ്ങളും ഉപകരണങ്ങളും സൂക്ഷിക്കാനുള്ള സ്ഥലം എന്നിവ ഈ സൈനിക താവളത്തിൽ ഉണ്ടായിരിക്കും.ഈ സൈനിക താവളത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 2021-ൽ പൂർത്തിയാക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.അരുണാചൽ പ്രദേശിലെ പടിഞ്ഞാറൻ ഭാഗങ്ങളിലേക്കും സിക്കിമിലേക്കും അതിവേഗമെത്താൻ സാധിക്കുന്ന രീതിയിലാണ് ഈ സൈനികത്താവളം നിർമ്മിച്ചിരിക്കുന്നതെന്ന് ഇന്ത്യൻ സേനാ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയുടെ കിഴക്കൻ പ്രദേശങ്ങൾ ലക്ഷ്യം വയ്ക്കുന്ന തരത്തിൽ പല ഭാഗങ്ങളിൽ നിന്നും ചൈന റോഡുകളും നിർമ്മിക്കുന്നുണ്ട്.
Discussion about this post