ന്യൂഡൽഹി : സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി ഗാൽവൻ അതിർത്തിയിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ കുഴിമാടങ്ങളുടെ ചിത്രം.രണ്ട് മാസങ്ങൾക്കു മുമ്പ് ഗാൽവൻ താഴ്വരയിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത് എത്ര സൈനികരാണെന്ന കൃത്യമായ കണക്ക് ചൈന പുറത്ത് വിട്ടിരുന്നില്ല.ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ചിത്രത്തിൽ നിന്നും ചൈനക്ക് ഏകദേശം അമ്പതോളം സൈനികരെ നഷ്ട്ടമായിട്ടുണ്ടെന്ന് വ്യക്തമാണ്.
അമേരിക്കൻ ഇന്റലിജന്റ്സ് റിപ്പോർട്ടുകളനുസരിച്ച് ചൈനയുടെ 35 സൈനികരാണ് ഇന്ത്യയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.45-47 സൈനികർ ചൈനയ്ക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്നായിരുന്നു ഇന്ത്യൻ ഇന്റലിജന്റ്സ് റിപ്പോർട്ടുകൾ.എന്നാൽ, അതിലുമധികം സൈനികർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തു വന്നിരിക്കുന്ന ചിത്രം സൂചിപ്പിക്കുന്നത്.ജൂൺ 15-നാണ് ഗാൽവൻ താഴ്വരയിൽ ഇന്ത്യയും ചൈനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.
Discussion about this post