ഡൽഹി: ഇന്ത്യയില്‍ പബ്ജി നിരോധിച്ചത് പരിഹാരമൊരുക്കുകയാണ് സൂപ്പര്‍ താരം അക്ഷയ് കുമാര്‍. പുതിയൊരു മള്‍ട്ടിപ്ലെയര്‍ ഗെയിം അവതരിപ്പിച്ചിരിക്കുകയാണ് താരം. ഫൗജി എന്നാണ് പേരിട്ടിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിര്‍ഭര്‍ പദ്ധതിയുടെ പിന്തുണയോടെയാണ് ഈ ഗെയിം വരുന്നത്. വാര് ഗെയിമായിട്ടാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ സൈനികരുടെ ധീരമായ ത്യാഗങ്ങളാണ് ഈ ഗെയിമിലൂടെ പറയുക.
ഇന്ത്യയിലെ യുവാക്കള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള ഗെയിമാണ് പബ്ജി. ഇത് നിരോധിച്ച സാഹചര്യത്തില്‍ ആ ഇടത്തിലേക്ക് കടന്നുവരാനാണ് ഫൗജി ലക്ഷ്യമിടുന്നത്. സ്വയം പര്യാപ്തത എന്ന ലക്ഷ്യമാണ് ആത്മനിര്‍ഭറിലൂടെ മോദി ലക്ഷ്യമിടുന്നത്. സംരംഭകനായ വിശാല്‍ ഗോണ്ഡാലിനും ഇതില്‍ നിക്ഷേപമുണ്ട്. ഗെയിമിലൂടെ ലഭിക്കുന്ന 20 ശതമാനം വരുമാനം കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് കാ വീര്‍ ട്രസ്റ്റിലേക്ക് നല്‍കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഫണ്ട് റെയിസിംഗ് പദ്ധതിയാണിത്.
അക്ഷയ് കുമാറിന്റെ ആദ്യത്തെ ഗെയിമിംഗ് സംരംഭം കൂടിയാണിത്. ഫൗജിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ ജനങ്ങളിലേക്ക് എത്തും. എന്‍കോര്‍ ഗെയിംസാണ് ഈ ഗെയിം ഡെവലെപ് ചെയ്യുന്നത്.
Discussion about this post