ബംഗലൂരു: അനധികൃത ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ചർച്ച് ഓഫ് സൗത്ത് ഇന്ത്യ ട്രസ്റ്റ് അസോസിയേഷന്റെ 59.52 കോടി രൂപ കണ്ടു കെട്ടാൻ എൻഫോഴ്സ്മെന്റ് നോട്ടീസ് നൽകി.
ബംഗലൂരു മെട്രോ റെയിൽ കോർപ്പറേഷന് 7426. 886 ചതുരശ്ര മീറ്റർ ഭൂമി കൈമാറാനുള്ള ചർച്ച് ഓഫ് സൗത്ത് ഇന്ത്യ ട്രസ്റ്റ് അസോസിയേഷന്റെ തീരുമാനത്തെ തുടർന്ന് നടന്ന അന്വേഷണത്തെ തുടർന്നാണ് എൻഫോഴ്സ്മെന്റ് വകുപ്പിന്റെ നടപടി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം അശോക് നഗർ പൊലീസ് സ്റ്റേഷനിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
നേരത്തെ ഓൾ സെയ്ന്റ്സ് ചർച്ചിന് വാടകയ്ക്ക് നൽകിയിരുന്ന ഈ ഭൂമിയുടെ ക്രയവിക്രയം ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു എൻഫോഴ്സ്മെന്റ് നടപടി.
Discussion about this post