കൊച്ചി: എയഡഡ് സ്ക്കൂള് അധ്യാപകര്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. എയ്ഡഡ് സ്ക്കൂളുകളിലെ അധ്യാപകര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും കേരള വിദ്യാഭ്യാസ ചട്ടത്തിന്റെ(കെഇആര്‍) ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് മുന്‍ ആകാശവാണി ഡയറക്ടര്‍ സിപി രാജശേഖരനാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
അധ്യാപകര്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കരുതെന്ന് കെഇആര്‍ അനുശാസിക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ശമ്പളം നല്കുന്ന എയ്ഡഡ് സ്ക്കൂളുകളിലെ അധ്യാപര്‍ക്ക് ഈ ചട്ടം ബാധകമാക്കിയിരുന്നില്ല. ഇത് ശരിയല്ലെന്ന് പൊതുതാല്പര്യ ഹര്‍ജി ചൂണ്ടിക്കാട്ടുന്നു. അധ്യാപകര്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും വിദ്യാര്‍ത്ഥികളില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും, കെഇആറില്‍ വിവേചനം പാടില്ലെന്നും ഹര്‍ജി ചൂണ്ടിക്കാട്ടുന്നു. ചീഫ് ജസ്റ്റിസടങ്ങുന്ന ബഞ്ച് ഹര്‍ജി പരിഗണിക്കും. മുതിര്‍ന്ന അഭിഭാഷകന് പി വിജയകുമാര്‍ മുഖേനയാണ് സിപി രാജശേഖരന് ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി നല്‍കിയത്.
Discussion about this post