മുംബൈ : ദിനംപ്രതി ഞെട്ടിക്കുന്ന വാർത്തകളാണ് ബോളിവുഡിൽ നിന്നും പുറത്തു വരുന്നത്. ഹിന്ദി സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളായ ശ്രദ്ധ കപൂറിനും സുശാന്ത് മുൻകാമുകി റിയാ ചക്രവർത്തിക്കും കഞ്ചാവ് ഓയിൽ എത്തിച്ചു കൊടുത്തിരുന്നുവെന്ന് സുശാന്ത് മുൻ മാനേജർ ജയ സാഹയുടെ വെളിപ്പെടുത്തൽ ബോളിവുഡിനെ പിടിച്ചു കുലുക്കിയിരിക്കുകയാണ്.
സിബിഡി ഓയിലിന്റെ ലഹരിയിൽ ആനന്ദം കണ്ടെത്തിയിരുന്ന ഇവർ സുശാന്തിനും കഞ്ചാവ് ഓയിൽ വാങ്ങിച്ച് നൽകിയിരുന്നതായി ഇവർ വെളിപ്പെടുത്തുന്നു. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ ചോദ്യം ചെയ്യലിലാണ് സുശാന്തിന്റെ മാനേജറായിരുന്ന ജയ സാഹ കുറ്റസമ്മതം നടത്തിയത്. ബോളിവുഡിലെ 99% താരങ്ങളും മയക്കുമരുന്നോ ലഹരിപദാർത്ഥങ്ങളോ ഉപയോഗിക്കുന്നവരാണെന്ന് നടി കങ്കണ റണാവത്ത് വെളിപ്പെടുത്തി ദിവസങ്ങൾക്കുള്ളിലാണ് ഈ സംഭവം റിപ്പോർട്ട് ചെയ്യുന്നത്. മേൽത്തരം കഞ്ചാവ് തൈകളിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന സിബിഡി ഓയിലാണ് ഇവർ താരങ്ങൾക്ക് സപ്ലൈ ചെയ്തിരുന്നത്. സിബിഡി ഓയിലിന്റെ വിൽപ്പനയും ഉപയോഗവും ഇന്ത്യയിൽ നിയമ പ്രകാരം നിരോധിതമാണ്.
Discussion about this post