കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവന്‍ സോബി, ബാലഭാസ്കറിന്റെ മാനേജര്‍ ആയിരുന്ന വിഷ്ണു സോമസുന്ദരം എന്നിവരുടെ നുണപരിശോധന കൊച്ചി സിബിഐ ഓഫീസില്‍ പൂര്‍ത്തിയായി. ബാലഭാസ്കറിന്റേത് ആസൂത്രിമായ കൊലപാതകമായിരുന്നെന്ന് കലാഭവന്‍ സോബി പരിശോധനയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.
ബാലഭാസ്കറിന്റെ അപകടത്തില്‍ അസ്വാഭാവികത ഉണ്ടെന്ന കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തലിന്റെ ചുവടു പിടിച്ചാണ് സിബിഐ അന്വേഷണം നുണ പരിശോധനയിലേക്ക് കടന്നത്. ഇതിന്റെ ഭാഗമായാണ് കലാഭവന്‍ സോബി, വിഷ്ണു സോമസുന്ദരം എന്നിവരെ കൊച്ചി സിബിഐ ഓഫീസില്‍ നുണപരിശോധനയ്ക്ക് വിധേയരാക്കിയത്.
സിബിഐ അന്വേഷണം ശരിയായ വഴിക്കാണ് പോകുന്നതെന്നും തന്റെ വാദങ്ങള്‍ അന്വേഷണ സംഘത്തെ ബോധിപ്പിക്കാനായെന്നും സോബി പറഞ്ഞു. ബാലഭാസ്കറിന്റേത് ആസൂത്രിമായ കൊലപാതകമായിരുന്നെന്നും പിന്നില്‍ സ്വര്‍ണകടത്ത് ബന്ധം ഉണ്ടെന്നും സോബി ആരോപിച്ചു.
Discussion about this post