സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കൊച്ചിയിലെ ഓഫീസില്‍ നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം.
കേസിലെ പ്രധാന പ്രതികളായ സ്വപ്നയും, സന്ദീപുമടക്കള്ളവരുടെ മൊഴികളിലെ വിവരങ്ങള്‍ പരിഗണിച്ചാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. സ്വപ്ന സുരേഷും ശിവശങ്കറും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന കണ്ടെത്തലാണ് നിര്‍ണായകം. സ്വപ്ന സുരേഷ്, സന്ദീപ്, സരിത്ത് എന്നീ പ്രതികളെ വീണ്ടുംചോദ്യം ചെയ്യുന്നതിന് കസ്റ്റംസിന് കോടതി അനുമതി നല്‍കിയിരുന്നു ജയിലിലെത്തിയാകും ഇവരെ ചോദ്യം ചെയ്യുക.
ലൈഫ് മിഷൻ സിഇഒ യു വി ജോസും കഴിഞ്ഞ ദിവസം ശിവശങ്കറിനെതിരെ മൊഴി നൽകിയിരുന്നു.
Discussion about this post