പെരിന്തല്‍മണ്ണ: അട്ടപ്പാടിയില്‍ ആദിവാസി യുവതിക്ക് നേരെ ആക്രമണം. ഷോളയൂര്‍ ബോഡിച്ചാള ഊരിലെ രേഷ്മയെന്ന യുവതിയെയാണ് അക്രമി കുത്തിപ്പരിക്കേല്‍പ്പിച്ചത്. രാവിലെ പതിനൊന്നിന് ഓണ്‍ലൈന്‍ ക്ളാസ് എടുക്കാനായി സാമ്പാര്‍ക്കോട് ഊരിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണമെന്നാണ് പരാതി. സമീപമുളള സ്വകാര്യ തോട്ടത്തിലെ പന്ത്രണ്ടുവയസുകാരനാണ് ആക്രമിച്ചതെന്നാണ് വിവരം. രേഷ്മയെ പെരിന്തല്‍മണ്ണയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുടുംബശ്രീയുടെ ബ്രിഡ്ജ് സ്കൂള്‍ വിദ്യാഭ്യാസ പദ്ധതി പ്രകാരം ഓണ്‍ലൈന്‍ ക്ളാസെടുക്കുകയാണ് രേഷ്മ. കുറ്റക്കാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. സ്വകാര്യ തോട്ടമുടമയുടെ സമ്മര്‍ദ്ദത്താല്‍ പൊലീസ് നടപടികള്‍ വൈകിയെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
അതേസമയം ആക്രമിച്ചത് ആരെന്ന് വ്യക്തതയില്ലെന്ന നിലപാടിലാണ് ഷോളയൂര്‍ പൊലീസ്. 12കാരനാണ് രേഷ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ചതെന്നാണ് കിട്ടിയ വിവരമെന്നും തെരച്ചില്‍ തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.
Discussion about this post