ന്യൂഡൽഹി : തിരുവനന്തപുരത്തെ പ്രശസ്തമായ ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണ സമിതിയിലേക്ക് കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായി കുമ്മനം രാജശേഖരനെ നിയമിച്ചു. ഇന്നലെ രാത്രി കേന്ദ്ര സാംസ്കാരിക മന്ത്രാലയമാണ് ഇതു സംബന്ധിച്ച ഉത്തരവു പുറപ്പെടുവിച്ചത്.
പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഭരണത്തിനായി സുപ്രീംകോടതി നിർദേശിച്ച അഞ്ചംഗ ഭരണസമിതിയാണ് ഉള്ളത്. ഇതിൽ, കേന്ദ്രസർക്കാരിനെ പ്രതിനിധീകരിച്ചാണ് മുൻ ബിജെപി അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരന് നിയമനം. അഞ്ചംഗ ഭരണ സമിതിയുടെ അധ്യക്ഷൻ തിരുവനന്തപുരം ജില്ലാ ജഡ്ജിയായിരിക്കും. കേന്ദ്രസർക്കാർ പ്രതിനിധിയ്ക്കു പുറമെ ട്രസ്റ്റിന്റെ നോമിനി, മുഖ്യതന്ത്രി, സംസ്ഥാന സർക്കാരിന്റെ പ്രതിനിധി എന്നീ അംഗങ്ങളും ഉണ്ടായിരിക്കും.
Discussion about this post