ലഖ്നൗ: ദീപാവലിയ്ക്ക് ചാണകം കൊണ്ടുണ്ടാക്കിയ ചിരാതുകള്‍ ഉപയോഗിക്കാന്‍ തീരുമാനവുമായി ഉത്തർപ്രദേശ്. ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനം സംസ്ഥാനത്തെ 531 ഗോശാലകളുടെ ക്ഷേമത്തിനായി ഉപയോഗിക്കാനാണ് പദ്ധതി. ചാണകം ശേഖരിച്ച് ഉണക്കി പൊടിച്ചാണ് ചിരാത് നിര്‍മ്മാണം. പശുക്ഷേമ കമ്മീഷന് വഴി ചാണക ചിരാതിന്റെ വില്‍പ്പന നടത്താനാണ് പദ്ധതി.
‘ഞങ്ങളുടെ പദ്ധതി നടന്നാല്‍ ഈ വര്‍ഷം മുഖ്യമന്ത്രി ആദിത്യനാഥ് ജിയ്ക്ക് ചാണക ചിരാതില്‍ ദീപാവലി ആഘോഷിക്കാം. ദീപോത്സവം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അവാദ് സര്‍വകലാശാലയുമായി സംസാരിച്ചിട്ടുണ്ട്’, ഗോസേവാ ആയോഗ് ഓഫീസര്‍ ഓം ഗംഗ്വാര്‍ പറഞ്ഞു.
മുതിര്‍ന്ന ബി.ജെ.പി നേതാവ് നന്ദന് സിംഗ് അധ്യക്ഷനായ ഗോ സേവാ ആയോഗ് നേരത്തേയും ചാണകങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ജനകീയമാക്കണമെന്ന് യു.പി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
Discussion about this post