ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിനെ തുടര്‍ന്ന് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പരിഹാസവുമായി കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം. ‘ഒരു ചെറുപ്പക്കാരനെ അകാരണമായി വേട്ടയാടി നിങ്ങള്‍ക്കൊന്നും മതിയായില്ലേ? അതും ഒരു ലഘുലേഖ പോലും കയ്യില്‍ വയ്ക്കാത്ത കുറ്റത്തിന്?’ എന്ന് വി.ടി ബല്‍റാം തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
മൂന്നരമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തത്. വന്‍ പൊലീസ് സന്നാഹത്തില്‍ ബിനീഷിനെ എന്‍ഫോഴ്സ്മെന്റ് വാഹനത്തില്‍ ബാംഗ്ലൂര്‍ സിറ്റി സിവില്‍ കോടതിയിലേക്ക് കൊണ്ടുപോയി. അന്വേഷണ സംഘത്തിന്റെ വാദം കേട്ട കോടതി ബിനീഷിനെ നാല് ദിവസത്തേക്ക് എന്‍ഫോഴ്സ്മെന്റിന്റെ കസ്റ്റഡിയില്‍ വിടുകയായിരുന്നു.
വി ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഒരു ചെറുപ്പക്കാരനെ അകാരണമായി വേട്ടയാടി നിങ്ങൾക്കൊന്നും മതിയായില്ലേ?
അതും ഒരു ലഘുലേഖ പോലും കയ്യിൽ വയ്ക്കാത്ത കുറ്റത്തിന്?
Discussion about this post