തിരവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് മണ്ഡലകാലമായ നവംബറില്‍ നടക്കുന്നത് പോലീസിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണെന്ന് ആഭ്യന്തരമന്ത്രി രമേഷ് ചെന്നിത്തല പറഞ്ഞു. ആവശ്യമെങ്കില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു പോലീസ് സേനയെ കൊണ്ടു വരും. മതിയായ സുരക്ഷ ഒരുക്കുന്നത് വെല്ലുവിളിയാകുമെന്നും ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ടോമിന് തച്ചങ്കരിയെ കണ്‍സ്യൂമര്‍ഫെഡ് മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയതുമായി ബന്ധപ്പെട്ടത് കേവലം ആശയവിനിമയത്തിലെ അപാകത മാത്രമാണെന്നും ചെന്നിത്തല ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഇതിന് വെറെ നിറം കൊടുത്ത് ഊതിപ്പെരുപ്പിക്കേണ്ട കാര്യമില്ല. ഈ വിഷയം അടുത്ത മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post