കോഴിക്കോട്: ബെംഗളൂരു മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട അനധികൃത സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ പരിചയമില്ലാത്തത് സി.പി.എം സംസ്ഥാന സെക്രട്ടറിയും പിതാവുമായ കോടിയേരി ബാലകൃഷ്ണന് മാത്രമാണെന്ന് വി.ടി. ബല്‍റാം എം.എല്‍.എ. ഫേസ്ബുക്ക് പോസ്റ്റിലാണ് എം.എല്‍.എയുടെ പരിഹാസം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പ്രതിഷേധിക്കുന്നവരും പത്രക്കാരുമൊക്കെ ഇങ്ങനെ തിക്കിത്തിരക്കിയാല്‍ കൊറോണ പകരില്ലേ? കോടിയേരി കുടുംബം മയക്കുമരുന്ന് വ്യാപാരികള്‍ എന്നതോടൊപ്പം മരണത്തിന്റെ വ്യാപാരികള്‍ കൂടി ആകരുത്. ആരോഗ്യ വകുപ്പ് മന്ത്രി ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
ഏതായാലും ബിനീഷുമായി ബാക്കിയെല്ലാ ബന്ധുക്കള്‍ക്കും നല്ല ബന്ധമുണ്ട് എന്ന് ബോധ്യപ്പെടുന്നുണ്ട്. ബിനീഷിനെ പരിചയമില്ലാത്തത് സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് മാത്രമാണ്.
ഇപ്പോഴും മനസ്സിലാവാത്തത് എവിടെപ്പോയി 50 ലക്ഷം ഡി.വൈ.എഫ്.ഐ സഖാക്കള്‍ എന്നതാണ്? ഭരണകൂട ഭീകരത നേരിടുന്ന ഒരു പാവം സഖാവിന് വേണ്ടി രംഗത്തിറങ്ങാന്‍ സ്വന്തം കുടുംബാംഗങ്ങളല്ലാതെ ഇവിടെ വേറെ ആരുമില്ലേ?
Discussion about this post