ന്യൂഡൽഹി : ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിൽ നടത്തിയ അനർത്ഥത്തിന്റെ പ്രത്യാഘാതം ചൈന നേരിട്ടു കൊണ്ടിരിക്കുകയാണെന്ന് സംയുക്ത സേന മേധാവി ബിപിൻ റാവത്ത്. അതിർത്തിയിൽ ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടിയാണ് നൽകിയതെന്നും കിഴക്കൻ ലഡാക്കിൽ ചൈനയുമായുള്ള സംഘർഷം തുടരുമ്പോഴും ഇന്ത്യൻ സൈനിക വിന്യാസത്തിൽ ആശങ്ക വേണ്ടെന്നും ബിപിൻ റാവത്ത് പറഞ്ഞു.
ഒരു സെമിനാറിൽ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. “അതിർത്തിയിൽ മാസങ്ങളായി ചൈനയുമായുള്ള സംഘർഷം തുടരുകയാണ്. ചൈനയുമായി ഒരു യുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ല. ഒരു പ്രകോപനവുമില്ലാതെ സൈനിക നീക്കങ്ങൾ, അതിർത്തി ലംഘനങ്ങൾ തുടങ്ങി ചൈനയുടെ ഭാഗത്തു നിന്നുണ്ടായ അനാവശ്യമായ ഇടപെടലുകൾ വലിയ തോതിലുള്ള സംഘർഷങ്ങളിലേക്കാണ് കൊണ്ടെത്തിച്ചത്” ബിപിൻ റാവത്ത് കൂട്ടിച്ചേർത്തു.
സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി എട്ടാമത് സൈനിക തല ചർച്ച പുരോഗമിക്കവെയാണ് ബിപിൻ റാവത്തിന്റെ പ്രസ്താവനകൾ. വരും വർഷങ്ങളിൽ ഇന്ത്യയുടെ പ്രതിരോധ മേഖല പുരോഗതി കൈവരിക്കുമെന്നും ഇത് രാജ്യത്തിന്റെ സൈനിക ശക്തി മെച്ചപ്പെടുത്തുന്നതിന് പിൻബലം നൽകുമെന്നും അദ്ദേഹം വിശദമാക്കി.
Discussion about this post