ഉത്തരാഖണ്ഡിലെ പ്രശസ്തമായ ഗംഗോത്രി ക്ഷേത്രം കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് അടച്ചു. ഉച്ചയ്ക്ക് 12.15 ന് നടത്തിയ അന്നകൂട് ഗോവര്ദ്ധന് പൂജയ്ക്ക് ശേഷമാണ് ക്ഷേത്രം അടച്ചത്.
തുടര്‍ന്ന്, ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ഗംഗാ ദേവിയുടെ വിഗ്രഹം പൂത്താലത്തില്‍ മുഖ്ബാ ഗ്രാമത്തിലേക്കു മാറ്റി. ശൈത്യകാലം കഴിയുന്നതു വരെ ഇവിടെയായിരിക്കും പൂജകള്‍. കോവിഡിനെ തുടര്‍ന്ന് ഈ വര്‍ഷം വൈകി തുറന്ന ക്ഷേത്രത്തില്‍ 23,500 പേരാണ് ദര്‍ശനത്തിന് എത്തിയത്. ഹിമാലയ പര്‍വ്വത പ്രദേശത്തില്‍ പെട്ട ഈ പ്രദേശം സമുദ്രനിരപ്പില്‍ നിന്നും 3100 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
Discussion about this post