കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ സംഘം ചോദ്യം ചെയ്ത കാരാട്ട് ഫൈസല്‍ കൊടുവള്ളി നഗരസഭയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാവില്ല. സിപിഎം സംസ്ഥാനസമിതിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം. കൊടുവള്ളി നഗരസഭ ചുണ്ടപ്പുറം ഡിവിഷനിലെ സ്ഥാനാര്‍ത്ഥിയായിരുന്നു ഫൈസല്‍.
പിടിഎ റഹീം എംഎല്‍എയായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഫൈസലിനെ പ്രഖ്യാപിച്ചത്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായിരുന്നു ഫൈസല്‍. ഇയാളെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
Discussion about this post